2008-08-16 13:35:24

ബ്രദര്‍ റോജര്‍ കുട്ടായ്മയുടെ |ഒരു മനുഷ്യനായിരുന്നുവെന്ന് കര്‍ദ്ദിനാള്‍ വോള്‍ട്ടര്‍ കാസ്പര്‍.

 


ബ്രദര്‍ റോജര്‍ കുട്ടായ്മയുടെ ഒരു മനുഷ്യനായിരുന്നുവെന്ന്, ക്രൈസ്തവൈകൃകാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ വോള്‍ട്ടര്‍ കാസ്പര്‍. തെസെ സമൂഹത്തിന്‍െറ സ്ഥാപകനായ ബ്രദര്‍ റോജറിന്‍െറ മൂന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച്  വത്തിക്കാന്‍റെ അര്‍ദ്ധൗദ്യേഗികദിനപത്രമായ ഒസര്‍വത്തോരെ റൊമാനോയ്ക്ക് അനുവദിച്ച ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രദര്‍ റോജര്‍ ഒരിക്കലും ശത്രുതയോ, വ്യക്തികള്‍ തമ്മിലോ സമൂഹങ്ങള്‍ തമ്മിലോ ഉള്ള മാല്‍സര്യമോ അനുകുലിച്ചിരുന്നില്ല, കര്‍ദ്ദിനാള്‍ തുടര്‍ന്നു ദൈവവചനത്താലും, ദിവ്യബലിയാലും, പ്രാര്‍ത്ഥനയാലും,ധ്യാനത്താലും പരിപോഷിതമായ ഒരു എകൂമെനിസത്തിന് മാത്രമേ യേശു ആഗ്രഹിക്കുന്നപോലെ ഐക്യത്തില്‍ ക്രൈസ്തവരെ ഒന്നിപ്പിക്കാനാവൂയെന്ന് അദ്ദേഹത്തിന് ബോദ്ധ്യമുണ്ടായിരുന്നു. വിശ്വാസബന്ധിയായ ചില കാര്യങ്ങള്‍ കത്തോലിക്കാവിശ്വാസത്തിന്‍റെ ചുവടുപിടിച്ചാണ് തനിക്ക് ഗ്രഹിക്കാന്‍ സാധിച്ചതെന്ന് അദ്ദേഹം തന്നെ സാക്ഷൃപ്പെടുത്തിയിട്ടുണ്ട്. 2005 ആഗസ്റ്റ് പതിനാറാം തീയതി ഒരു പ്രാര്‍ത്ഥാനാവേളയില്‍ ബ്രദര്‍ റോജര്‍ വധിക്കപ്പെടുകയായിരുന്നു.

 








All the contents on this site are copyrighted ©.